'ജീവിതം ജീവിച്ചു തീര്‍ന്നവര്‍ ഈ ഭൂമിയില്‍ ആവശ്യമില്ല, ഏതെങ്കിലും ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ഇത് ഉപയോഗിക്കൂ'

ഓരോ ദിവസവും നിരവധി പേരാണ് കൊറോണ ബാധിച്ച് ലോകമെമ്പാടും മരിച്ചു കൊണ്ടിരിക്കുന്നത്. അതിലൊരാളാണ് ബെല്‍ജിയത്തിലെ 90 കാരിയായ സൂസന്‍ ഹൊയ്ലട്സും. ജീവിതം ജീവിച്ചു തീര്‍ന്നവര്‍ ഈ ഭൂമിക്ക് ആവശ്യമില്ലെന്ന പാഠം ലോകത്തിനു പകര്‍ന്നാണ് അവര്‍ മരണത്തിലേക്ക് പോയത്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൂസന്റെ മരണം. കൃത്രിമ ശ്വസനോപകരണം നിരസിച്ചതാണ് സൂസനെ മരണത്തിലേക്ക് നയിച്ചത്. ഡോക്ടര്‍മാര്‍ കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ തനിക്കത് വേണ്ടെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു.

അതിന് സൂസന്‍ കാരണവും പറഞ്ഞു..

“എനിക്കു മനോഹരമായ ഒരു ജീവിതം ലഭിച്ചു കഴിഞ്ഞു. ഇനി കൃത്രിമ ശ്വാസത്തിന്റെ ആവശ്യമില്ല. അത് ഏതെങ്കിലും ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കൂ” ഡോക്ടര്‍ എത്ര നിര്‍ബന്ധിച്ചിട്ടും സൂസന്‍ കൃത്രിമ ശ്വാസം സ്വീകരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ശനിയാഴ്ച മുത്തശ്ശി വിടപറയുകയും ചെയ്തു.