'ഉത്തേജക മരുന്ന്' തിരിച്ചടിയായി; അടുത്ത ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്

2018 ല്‍ ​ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സി​ലും റ​ഷ്യ​ക്ക് വി​ല​ക്ക്. ദേ​ശീ​യ ഉ​ത്തേ​ജ​ക ഏ​ജ​ന്‍​സി​യു​ടെ അ​റി​വോ​ടെ താ​ര​ങ്ങ​ൾ ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി​യു​ടെ (ഐ​ഒ​സി) വി​ല​ക്ക്. എന്നാൽ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന താ​ര​ങ്ങ​ള്‍​ക്ക് സ്വ​ത​ന്ത്ര പ​താ​ക​യ്ക്ക് കീ​ഴി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്ന് ഐ​ഒ​സി അ​റി​യി​ച്ചു.

2014ലെ ​ഉ​ത്തേ​ജ​ക മ​രു​ന്ന​ടി വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ഇ​ക്ക​ഴി​ഞ്ഞ പാ​രാ​ലിം​പി​ക്സ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും റ​ഷ്യ പു​ര്‍​ണ​മാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ടി​രു​ന്നു. അടുത്ത ഫെ​ബ്രു​വ​രി​യി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ പ്യോം​ഗ്ചാം​ഗി​ലാ​ണ് ശീ​ത​കാ​ല ഒ​ളി​മ്പി​ക്‌​സ് അ​ര​ങ്ങേ​റു​ന്ന​ത്.

Read more

ഒളിമ്പിക്സിലും പുറത്തായതോടെ കനത്ത തിരിച്ചടിയാണ് റഷ്യക്ക് നേരിടേണ്ടി വരുന്നത്. കായികലോകം അഴിച്ചുപണിഞ്ഞു ശുദ്ധികലശം നടത്തുകയാണെന്നും അഴിമതി ഇനി മടക്കില്ലെന്നും ഐഒസി വ്യക്തമാക്കി.