അമേരിക്കയിലെ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പീറ്റ്‌സ്ബര്‍ഗില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള മെല്‍ക്രോഫ്റ്റ് നഗരത്തിലാണ് വെടിവെയ്പ് ഉണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം. തിമോത്ത് സ്മിത്ത്( 28) എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. എആര്‍ -15 ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്. വെടിവെയ്പില്‍ ഒരു സ്ത്രീക്ക് കൂടി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.