ഈ ചാവേറുകള്‍ സമ്പന്ന കുടുംബാംഗങ്ങള്‍, വിശ്വസിക്കാനാവുനാട്ടുകാര്‍

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ ചോരക്കളമാക്കിയ ചാവേറുകളില്‍ രാജ്യത്തെ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരും. കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളയാളുമായ മുഹമ്മദ് ഇബ്രാഹിമിന്റെ മക്കളായ ഇന്‍ഷാഫ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാബിം എന്നിവരാണിവര്‍.

പാവപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കുന്നതില്‍ മുന്നിലായിരുന്ന, മുഹമ്മദ് ഇബ്രാഹിമിന്റെ മക്കള്‍ ഇങ്ങിനെ ചെയ്‌തെന്നു വിശ്വസിക്കാനാവുന്നില്ലെന്ന് ഇവരുടെ അയല്‍വാസിയായ ഫാത്തിമ ഫസ്ല പറയുന്നു.

മഹാവേല ഗാര്‍ഡന്‍സിലെ മൂന്നുനിലകളുള്ള ഇവരുടെ ആഡംബര വീടിനു സമീപം താമസിക്കുന്നവര്‍ക്കും ഇവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവര്‍ക്കും ഈ സഹോദരങ്ങള്‍ ഇത്തരത്തിലൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന വിവരം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മുപ്പത്തിമൂന്നുകാരനായ ഇന്‍ഷാഫ് ചെമ്പ് ഫാക്ടറി ഉടമയാണ്.

ഷാങ്ഗ്രില ഹോട്ടലില്‍ പ്രഭാതഭക്ഷണ ബുഫേയ്ക്കു ഹോട്ടലിലെ മറ്റ് അതിഥികള്‍ക്കൊപ്പം നിരയില്‍ കാത്തു നില്‍ക്കുമ്പോഴാണ് ഇന്‍ഷാഫ് ചാവേറായത്.

Read more

ഇന്‍ഷാഫിന്റെ ഇളയസഹോദരനായ ഇല്‍ഹാം വിദേശത്തു നിന്നു വിദ്യാഭ്യാസം നേടിയ ആളാണ്. സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ഇവരുടെ വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇല്‍ഹാം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഇല്‍ഹാമിന്റെ ഭാര്യയും മൂന്നു കുട്ടികളും മരിച്ചു. നാലു പൊലീസുകാരും ഒപ്പം കൊല്ലപ്പെട്ടു.