തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിൽ നിന്നും പിന്മാറി ശ്രീലങ്കൻ പ്രസിഡന്റ് സിരിസേന

രാഷ്ട്രീയമായി സ്വാധീനമുള്ള രാജപക്സ കുടുംബം ഞായറാഴ്ച അന്തിമ രജിസ്ട്രേഷനിലൂടെ രണ്ട് സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്തതിനാൽ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നവംബർ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ പ്രകാരം നവംബർ 16 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഞായറാഴ്ച ഉച്ചകഴിഞ്ഞ് പത്രിക നൽകിയ 41 സ്ഥാനാർത്ഥികളുടെ പട്ടികയിൽ സിരിസേനയുടെ പേര് ഉണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ സിരിസേന സ്ഥാനമൊഴിയുമെന്നാണ് ഇതിനർത്ഥം. അഞ്ചുവർഷത്തെ കാലാവധിയിൽ നിന്നും 52 ദിവസം ഇതോടെ കുറയും.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ സ്ഥാനഭ്രഷ്ടനാക്കുകയും അദ്ദേഹത്തിന് പകരം മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയെ നിയമിക്കുകയും ചെയ്തതിനെത്തുടർന്ന് സിരിസേന ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിരിസേനയുടെ നടപടിക്കെതിരെ സുപ്രീം കോടതി പിന്നീട് വിധി പ്രസ്താവിക്കുകയും വിക്രമസിംഗെയെ പുന:സ്ഥാപിക്കുകയും ചെയ്തു.

രാജപക്സെയുടെ രണ്ട് സഹോദരന്മാർ, ഇളയ സഹോദരൻ ഗോതഭയയും മൂത്ത സഹോദരൻ ചാമലും സ്ഥാനാർത്ഥികളാകാൻ പത്രിക നൽകി, വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സാജിത് പ്രേമദാസക്കെതിരെയാണ് ഇവർ മത്സരിക്കുന്നത്.