ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; ഗോതബായയ്ക്ക് മുന്‍തൂക്കം

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ട്രെന്‍ഡനുസരിച്ച് ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനുമായ ഗോതാബായ രാജപക്സെ മുന്നേറുകയാണ്. മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസയാണ് രണ്ടാം സ്ഥാനത്തുള്ളത്.

എക്‌സിറ്റ് പോളുകളില്‍ ഗോതബായക്ക് നേരിയ ഭൂരിപക്ഷമുണ്ട്. ഈസ്റ്റര്‍ദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ശ്രീലങ്കയിലേത്. അതിനാല്‍ പ്രധാന ചര്‍ച്ചാ വിഷയവും രാജ്യസുരക്ഷ തന്നെയാണ്. ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങള്‍ക്ക് ശേഷമുള്ള ജനവികാരം എങ്ങിനെയാണെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകും.