‘സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും’ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദി അറേബ്യയിലാണ് പലസ്തീനികൾ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കേണ്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചു. “സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്.” നെതന്യാഹു വ്യാഴാഴ്ച ഇസ്രായേലി ചാനൽ 14 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഒരു പലസ്തീൻ രാഷ്ട്രം ആവശ്യമാണോ എന്ന് ചോദിച്ചപ്പോൾ, “ഇസ്രായേലിനുള്ള സുരക്ഷാ ഭീഷണിയാണ്” പലസ്തീൻ രാഷ്ട്രം എന്നാണ് നെതന്യാഹു പ്രതികരിച്ചത്. “ഇസ്രായേലിനും സൗദി അറേബ്യയ്ക്കും ഇടയിൽ … Continue reading ‘സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും’ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു