ഏഴു വയസ്സുകാരന്‍ ഒറ്റ വര്‍ഷം കൊണ്ട് യൂട്യൂബില്‍ നിന്ന് നേടിയത് 155 കോടി; ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഒന്നാമന്‍

Gambinos Ad
ript>

ഒറ്റ വര്‍ഷം കൊണ്ട് ഏഴു വയസ്സുകാരന്‍ റയാന്‍ യൂട്യൂബില്‍ നിന്ന് സമ്പാദിച്ചത് 22 മില്യന്‍. അതായത് ഏകദേശം 155 കോടി രൂപ. 2017 ജൂണ്‍ ഒന്നു മുതല്‍ 2018 ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലാണ് റയാന്‍ ഏവരെയും ഞെട്ടിപ്പിക്കുന്ന ഇത്രയധികം കോടികള്‍ സമ്പാദിച്ചത്.
ഈ വര്‍ഷം യൂട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയതും യു.എസ്സില്‍ നിന്നുള്ള ഏഴു വയസ്സുകാരന്‍ റയാന്‍ തന്നെയാണ്. തിങ്കളാഴ്ച ഫോര്‍ബ്സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018’ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഈ കൊച്ചുമിടുക്കന്‍.

Gambinos Ad

‘റയാന്‍സ് ടോയ്സ് റിവ്യൂ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയങ്കരനാണ് റയാന്‍ എന്ന കുഞ്ഞുതാരം. കുട്ടികളെയെല്ലാം ആകര്‍ഷിക്കുന്ന പുതുതായി മാര്‍ക്കറ്റിലെത്തുന്ന കളിപ്പാട്ടങ്ങളും മറ്റ് കളിക്കോപ്പുകളുമാണ് റയാന്റേയും ഇഷ്ടമേഖല. ഒരു കളിപ്പാട്ടത്തിന്റെ ഗുണങ്ങളും സവിശേഷതകളും പോരായ്മകളും എല്ലാം കുട്ടിത്തത്തോടെ കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ റയാന്‍ വിശദീകരിക്കും.

യൂട്യൂബില്‍ ഇന്നു സര്‍വസാധാരണമായി കൊണ്ടിരിക്കുന്ന ‘അണ്‍ബോക്സിങ്’ വിഡിയോകളുടെ കുട്ടിപ്പതിപ്പാണ് ഈ മിടുക്കന്‍. കോടിക്കണക്കിന് പ്രേക്ഷകരാണ് ചാനലിനുള്ളത്. റയാന്റെ കുട്ടിത്തത്തോടെയുള്ള അവതരണം കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള കുട്ടികളും രക്ഷിതാക്കളും റയാന്റെ ആരാധകരാണ്. തിങ്കളാഴ്ച യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത ഒരു വീഡിയോയ്ക്ക് ചൊവ്വാഴ്ച ആയപ്പോഴേക്കും ഒരു കോടി കാഴ്ചക്കാരുണ്ടായിരുന്നു.

വിഡിയോകളില്‍ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടാറുമുണ്ട്. ഹോളിവുഡ് നടന്‍ ജെയ്ക് പോളാണു പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.