'റഷ്യന്‍ നീക്കം അധിനിവേശമല്ല'; പിന്തുണച്ച് ചൈന

ഉക്രൈനിലെ റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന. ഉക്രൈ്ന്‍ സംഭവം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.

‘റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാന്‍ ആവില്ല. വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.’

‘ഉക്രൈ്ന്‍ സംഭവം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണ്. എന്നാല്‍ യുഎസും വടക്കന്‍ യൂറോപ്പും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയില്‍ എണ്ണ ചേര്‍ക്കുന്ന ഒന്നാണ്’ ചുന്‍യിങ് പറഞ്ഞു.

എല്ലാ കക്ഷികളും സംയമനം പാലിക്കണം. ചൈനീസ് പൗരന്മാരോട് വീടുകളില്‍ സുരക്ഷിതമായി കഴിയണമെന്നും ചൈന ആവശ്യപ്പെട്ടു. അത്യാവശ്യമായി എവിടെയെങ്കിലും വാഹനം ഓടിച്ചു പോവേണ്ടതുണ്ടെങ്കില്‍ മുന്‍കരുതലായി ചൈനീസ് പതാക പ്രദര്‍ശിപ്പിക്കാനും ചൈന നിര്‍ദേശിച്ചിട്ടുണ്ട്.