ഇത് കുട്ടിക്കളിയല്ല, ശ്വാസം നിലയ്ക്കുന്ന കാഴ്ച; ഭീമന്‍ പാണ്ടകളുടെ നടുവില്‍ വീണ് എട്ടു വയസ്സുകാരി- വീഡിയോ

Gambinos Ad
ript>

ഭീമന്‍ പാണ്ടകളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ കണ്ട് കളിച്ച് ആസ്വദിക്കുകയാണ് കുട്ടികള്‍. അവര്‍ക്ക് അതൊരു കൗതുകവും ആനന്ദവുമാണ്. മണിക്കൂറുകളോളം പാണ്ടകളുടെ വീഡിയോ കണ്ട് സമയം കളയുന്ന മുതിര്‍ന്നവരും കുറവല്ല. എന്നാല്‍ കളിയില്‍ നിന്ന് മാറി നേരിട്ട് ഭീമന്‍ പാണ്ടകളുടെ മുന്നില്‍ അകപ്പെട്ടാലുള്ള അവസ്ഥ ഭീകരമായിരിക്കും. അപകടകാരികളായ പാണ്ടകളുടെ നടുവിലേക്ക് വീണ എട്ടുവയസ്സുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം നടന്നത്.

Gambinos Ad

മരണത്തെ മുഖാമുഖം കണ്ട ആ കുഞ്ഞിനെ രക്ഷിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ പെടാപ്പാടുപെടുകയായിരുന്നു. മതില്‍ക്കെട്ടിനടുത്ത് നിന്ന് വളരെ താഴ്ചയിലാണ് കുഞ്ഞ് വീണത്. അവയെ കണ്ട് പേടിച്ച് വിറച്ച കുഞ്ഞിനരികിലേക്ക് പാണ്ടകള്‍ ഒന്നൊന്നായി വരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പാണ്ടകള്‍ കൂട്ടത്തോടെ വന്ന് കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചില്ല.

കാഴ്ചബംഗ്ലാവിലെ സുരക്ഷാ ജീവനക്കാര്‍ വളരെ കഷ്ടപ്പെട്ടാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ആദ്യം നീണ്ട ഒരു വടി താഴേക്കിട്ട് അതില്‍ കുഞ്ഞിനെ പിടിച്ചുകയറ്റാനായിരുന്നു ശ്രമം. ഇതിനിടയില്‍ വീണ്ടും പാണ്ടകള്‍ കുഞ്ഞിനടുത്തേക്ക് നീങ്ങിവന്നു. അതോടെ കുഞ്ഞും കാഴ്ചക്കാരും പേടിച്ച് നിലവിളിച്ചു. പിന്നീട് വടി ഒഴിവാക്കി ഒരു സുരക്ഷാ ജീവനക്കാരന്‍ മതിലിന് മുകളില്‍ കിടന്ന് കുട്ടിയുടെ കൈയ്യില്‍ പിടിച്ച് മുകളിലോട്ട് വലിക്കുകയായിരുന്നു.