മരിച്ചയാളുടെ പ്രതികരണത്തിനായി ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടര്‍; 'ലൈവ്' റിപ്പോര്‍ട്ടിംഗിലെ അമളി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലൈവ് വാര്‍ത്തക്കിടെ പറ്റുന്ന അമളികള്‍ പലപ്പോഴും വൈറലാകാറുണ്ട്. അവ സോഷ്യല്‍ മീഡിയ പലപ്പോഴും ആഘോഷിക്കാറുമുണ്ട്. അത്തരത്തില്‍ യുഎസ് റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ ഒരു അമളിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

കാറപകടത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് റിപ്പോര്‍ട്ടര്‍ക്ക് അമളി പറ്റിയത്. അപകടത്തില്‍ മരിച്ചയാളുടെ പ്രതികരണത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു തത്സമയ റിപ്പോര്‍ട്ടിനിടെ റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

റിപ്പോര്‍ട്ടറുടെ നാക്കുപിഴയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ രസകരങ്ങളായ പ്രതികരണങ്ങളുമായി ആളുകളും സമൂഹ മാധ്യമങ്ങളില്‍ സജീവമായി.