ഇന്ത്യ ഇല്ലാതെ ആർ.സി.ഇ.പി കരാറുമായി സഹകരിക്കാൻ താത്പര്യമില്ലെന്ന് ജപ്പാൻ

ഇന്ത്യ ഇല്ലാതെ ആർ സി ഇ പി കരാറുമായി മുന്നോട്ട് പോകുന്നതിൽ തങ്ങൾക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി ജപ്പാൻ. ആർ സി ഇ പിയുടെ കാര്യത്തിൽ തങ്ങൾ ഒരു അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ജപ്പാൻ ഡെപ്യൂട്ടി മിനിസ്റ്റർ ഹിഡക്കി മകിഹാര വ്യക്തമാക്കി. ഇന്ത്യ കൂടി ഉൾപ്പെട്ടതായിരിക്കണം ആർ സി ഇ പി. ഇതിനായി ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആർ സി ഇ പി കരാറിൽ ചൈന മേധാവിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ ജപ്പാന് അതൃപ്തി ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Read more

ഇന്ത്യയെ കൂടി ഇതിന്റെ ഭാഗമാക്കുന്നതിന് വേണ്ടി യത്നിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് ഹിഡാക്കിയുടെ ഈ പ്രസ്താവന. ഇന്ത്യയും ജപ്പാനും തമ്മിൽ വിപുലമായ സാമ്പത്തിക സഹകരണത്തിന് അദ്ദേഹത്തിന്റെ സന്ദർശനം സഹായകമാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.