റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു

മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജിവെച്ചു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമാവുന്നത്.

1959 ലെ വിപ്ലവത്തിന് ശേഷം 2006വരെ റൗള്‍ കാസ്‌ട്രോയുടെ സഹോദരൻ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു പാർട്ടിയിൽ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. ഫിഡലിന്റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്. ക്യൂബൻ പ്രസിഡണ്ടായ മിഗ്വൽ ഡയസ് കനാൽ ആകും അടുത്ത ഫസ്റ്റ് സെക്രട്ടറി.