എലിസബത്ത് രാജ്ഞി അംഗീകരിച്ചു; അനിശ്ചിതത്വത്തിന് ഒടുവിൽ ബ്രെക്‌സിറ്റ് നിയമമായി

യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. ഇതോടെ ബ്രെക്‌സിറ്റ് ബില്‍ നിയമമായി മാറി.  ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് ലോർഡ്‌സിൽ ബിൽ പാസാക്കി മണിക്കൂറുകൾക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നൽകിയത്.

‘പലപ്പോഴും വിചാരിച്ചിരുന്നത് ബ്രെക്‌സിറ്റിന്റെ ഫിനിഷിംഗ് ലൈൻ ഒരിക്കലും കടക്കില്ലെന്നാണ്. എന്നാൽ നാം അത് സാധിച്ചിരിക്കുന്നു’ എന്നാണ് ബിൽ നിയമമായതിനു പിന്നാലെ പ്രാധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചത്.

അതേസമയം, ജനുവരി 31 മുമ്പ് യൂറോപ്യൻ യൂണിയന്റെ പാർലമെന്റും ബ്രെക്‌സിറ്റ് അംഗീകരിച്ചാൽ മാത്രമേ ബ്രിട്ടന് യുറോപ്യൻ യൂണിയൻ അംഗത്വത്തിൽ നിന്ന് പുറത്ത് കടക്കാൻ കഴിയു. ബ്രിട്ടന്‍ യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട് 2016 ആണ് ഹിതപരിശോധന നടന്നത്. ശേഷം, മൂന്ന് വർഷത്തിലധികം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് ബിൽ നിയമമായി മാറിയത്.