വില്യം രാജകുമാരനും പത്‌നി കെയ്റ്റും പാകിസ്ഥാന്‍ യാത്ര റദ്ദാക്കിയേക്കും

ഇംഗ്ലണ്ടിലെ വില്യം രാജകുമാരനും പത്‌നി കെയ്റ്റ് മിഡില്‍ടണും പാകിസ്ഥാനിലേക്ക് നടത്താനിരുന്ന യാത്ര റദ്ദ് ചെയ്‌തേക്കുമെന്ന് സൂചന. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്ര മാറ്റിവെയ്ക്കുവാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍മെല്‍ത്ത് ഓഫീസ് പുറപ്പടുവിച്ച പ്രസ്താവനയെ ഉദ്ദരിച്ചുകൊണ്ട് ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ജൂണിലാണ് വില്യം രാജകുമാരനും പത്നിയും  ഈ വര്‍ഷം അവസാനം പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് രാജകുടുംബം അറിയിച്ചത്.വിദേശകാര്യ ഓഫീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുനമാനം.

2006ല്‍ ചാള്‍സ് രാജകുമാരനും പത്‌നി ക്യാമിലയുമാണ് പാകിസ്താന്‍ സന്ദര്‍ശിച്ച അവസാനത്തെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍. ഇതിനുമുമ്പ് എലിസബത്ത് രാജ്ഞി 1961ലും,1997ലും ഡയാന രാജകുമാരി 1991ലും പാകിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിട്ടുണ്ട്.