സ്വവർ​ഗാനുരാ​ഗികളും ദൈവത്തിന്റെ മക്കൾ; കുടുംബജീവിതത്തിന് അവകാശമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ

Advertisement

സ്വവർ​ഗാനുരാ​ഗികളെ അനുകൂലിച്ച് നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ. സ്വവർ​ഗാനുരാ​ഗികളും ദൈവത്തിന്റെ മക്കളാണെന്നും കുടുംബ ജീവിതത്തിന് അവകാശമുണ്ടെന്നും മാർപാപ്പ പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാർപാപ്പ ചരിത്രപരമായ നിലപാട് വ്യക്തമാക്കിയത്. സ്വവർഗ പങ്കാളികളുടെ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന് കരുതുന്നെന്നും അദ്ദേഹം പറയുന്നു.

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ മാർപാപ്പയുടെ പരാമർശം സഭയുടെ നിലപാടിൽ തന്നെ മാറ്റം വരുന്നുവെന്ന സൂചന നൽകുന്നതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു.

എൽ.ജി.ബി.ടി. വിഭാഗത്തിന് പരിഗണന നൽകുന്നതിനെക്കുറിച്ച് മാർപാപ്പ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. എക്കാലത്തും സ്വവർ​ഗാനുരാ​ഗത്തെ എതിർത്ത സഭയുടെ പരമാദ്ധ്യക്ഷന്റെ പുതിയ നിലപാട് വരും ദിവസങ്ങളിൽ വലിയ ചർച്ചയാവും. ‌