ഊർജ്ജ മേഖലയിലെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ച; “ഫലപ്രദമെന്ന് ”: വിദേശകാര്യ മന്ത്രാലയം

ഒരാഴ്ച നീണ്ടു നിൽക്കുന്ന യു.എസ് സന്ദർശനത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഊർജ്ജ മേഖലയിലെ സി.ഇ.ഒമാരുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഊർജ്ജ സുരക്ഷയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പരസ്പര നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കാനും യോഗം ഊന്നൽ നൽകി.

യു.എസ് ആസ്ഥാനമായുള്ള ചില മുൻനിര എണ്ണക്കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായി (സിഇഒമാർ) മോദി നടത്തിയ കൂടിക്കാഴ്ചയുടെ രണ്ട് ഫോട്ടോകൾ നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

“ഇന്ത്യ-യു.എസ് സൗഹൃദം കൂടുതൽ ഊർജ്ജസ്വലമാകുന്നു. ഹ്യൂസ്റ്റണിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികളിൽ ആദ്യം ഊർജ്ജ മേഖലയിലെ സിഇഒമാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഇന്ത്യയും യുഎസ്എയും ഈ മേഖലയിലെ സഹകരണം വൈവിധ്യവത്കരിക്കാനാണ് ശ്രമിക്കുന്നത്” പിഎംഒ ട്വീറ്റ് ചെയ്തു.

Read more

ഞായറാഴ്ച നടക്കുന്ന “ഹൗഡി, മോദി” പരിപാടിയിൽ പ്രധാനമന്ത്രി 50,000 ഇന്ത്യൻ-അമേരിക്കക്കാരെ അഭിസംബോധന ചെയ്യും, പരിപാടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിക്കൊപ്പം ചേരും. വിശാലമായ എൻ‌.ആർ‌.ജി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി, പോപ്പ് ഒഴികെയുള്ള യു.എസ് സന്ദർശിക്കുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട വിദേശ നേതാവിന്റെ എക്കാലത്തെയും വലിയ സമ്മേളനമായിരിക്കും.