പാരീസ് കപട നഗരം; അവാര്‍ഡ് നിരസിച്ച് കുടിയേറ്റക്കാരെ രക്ഷിച്ച കപ്പലിന്റെ ക്യാപ്റ്റൻ

മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയ കുടിയേറ്റക്കാരെ രക്ഷിച്ച വിവാദ കപ്പലിന്റെ വനിതാ ക്യാപ്റ്റൻ അവരുടെ സേവനത്തിന് ലഭിച്ച മെഡൽ സ്വീകരിക്കാൻ വിസമ്മതിച്ചു.

സീ വാച്ച് ഇന്റർനാഷണൽ എന്ന സർക്കാരിതര സംഘടനയുടെ ഭാഗമായി ജർമ്മൻകാരിയായ പിയ ക്ലെംപ് തന്റെ സംഘത്തോടൊപ്പം കടലിൽ കുടുങ്ങിയ ആയിരക്കണക്കിന് കുടിയേറ്റക്കാരെ രക്ഷിച്ചതിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്.

എന്നാൽ അനധികൃത കുടിയേറ്റത്തിന് സഹായിച്ചതുമായി ബന്ധപ്പെട്ട് കടുത്ത കുടിയേറ്റ വിരുദ്ധ നിയമങ്ങൾ ഉള്ള ഇറ്റലിയിലെ സർക്കാർ 20 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന കുറ്റം പിയ ക്ലെംപിന് മേൽ ചുമത്തിയിരുന്നു.

അതേസമയം ചൊവ്വാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഒരു ഫെയ്സ്ബുക്ക് സന്ദേശത്തിൽ, ധീരതക്ക് പാരീസ് നഗരം തനിക്ക് നൽകുന്ന ഗ്രാൻഡ് വെർമെയിൽ മെഡൽ നിരസിക്കുകയാണെന്ന് ക്ലെംപ് പ്രഖ്യാപിച്ചു. കാപട്യത്താൽ നിറഞ്ഞ പാരീസിന്റെ പുരസ്കാരം സ്വീകരിക്കാനാവില്ലെന്ന് അവർ മേയർ ആൻ ഹിഡാൽഗോയോട് പറഞ്ഞു.

“തെരുവുകളിൽ താമസിക്കാൻ നിർബന്ധിതരായ ആളുകളിൽ നിന്ന് നിങ്ങളുടെ പൊലീസ് പുതപ്പുകൾ മോഷ്ടിക്കുന്നു, നിങ്ങൾ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുന്ന ആളുകളെ കുറ്റവാളികളാക്കുകയും ചെയ്യുന്നു …” നിങ്ങളുടെ സ്വന്തം നഗരത്തിൽ നിങ്ങൾ അടിച്ചമർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തതിന് എനിക്ക് ഒരു മെഡൽ തരാൻ നിങ്ങൾ ആഗ്രഹിക്കുന്നു, ”ക്ലെംപ് പാരീസിന്റെ ഇരട്ടതാപ്പിനെ വിമർശിച്ചു പോസ്റ്റിൽ എഴുതി.

“ കപട ബഹുമതികളെ തുറന്ന് കാട്ടാനും സമൂഹത്തിൽ നീതി ഉറപ്പു വരുത്താനുമുള്ള സമയമാണിത്,” അവർ പറഞ്ഞു. ആളുകൾക്ക് മെഡലുകൾ അല്ല ആവശ്യം എന്ന് പറഞ്ഞ അവർ . ആരാണ് “ധീരൻ/നായകൻ”, ആരാണ് നിയമവിരുദ്ധൻ എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് അധികാരികൾ ആവശ്യമില്ല, അവർ പറഞ്ഞു. “വാസ്തവത്തിൽ ഇത് ചെയ്യാനുള്ള അവകാശം നിങ്ങൾക്ക് ഇല്ല, കാരണം നാമെല്ലാം തുല്യരാണ്.”

Read more

2017 ഓഗസ്റ്റിൽ “യുവന്റ” എന്ന കപ്പലിനെ അധികൃതർ പിടികൂടിയതിനെ തുടർന്ന് ക്ലെമ്പും അവരുടെ ഒമ്പത് കപ്പൽ സംഘവും ഇറ്റലിയിൽ അന്വേഷണം നേരിട്ട് വരികയാണ്. മുമ്പ് മത്സ്യബന്ധന കപ്പലായ “യുവന്റ” 14,000 കുടിയേറ്റക്കാരെ രക്ഷിച്ചതായി കണക്കാക്കപ്പെടുന്നു.