പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ നെതന്യാഹു

പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സാധിക്കാത്ത സാഹചര്യത്തില്‍ ഇസ്രായേല്‍ വീണ്ടും തിരഞ്ഞടെുപ്പിനൊരുങ്ങുന്നു. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഇതര പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ സാധിക്കാത്തതാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് തിരിച്ചടിയായത്.

സെപ്തംബര്‍ 17ന് തിരഞ്ഞെടുപ്പ് നടന്നേക്കും. അത് വരെ നെതന്യാഹു പ്രധാനമന്ത്രിയായി തുടരും. 45 വോട്ടുകള്‍ക്കെതിരെ 74 വോട്ടുകള്‍ നേടിയാണ് പാര്‍ലിമെന്റ് പിരിച്ചു വിടാന്‍ തീരുമാനിച്ചത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയുക്ത പ്രധാനമന്ത്രി സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നത്. 20 സീറ്റുകളുള്ള ഇസ്രായേല്‍ പാര്‍ലിമെന്റില്‍ ചരിത്രത്തില്‍ ഇതു വരെ ഒരു പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടില്ല.