പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ഏഴു വര്‍ഷത്തിന് ശേഷം രാജിവെച്ചു

പാപുവ ന്യൂ ഗിനിയയിലെ പ്രധാനമന്ത്രി പീറ്റര്‍ ഒനീല്‍ തന്റെ ഏഴ് വര്‍ഷത്തെ ഭരണത്തിന് ശേഷം രാജിവെച്ചു. ഇന്നാണ് അദ്ദേഹം താന്‍ രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പീറ്ററിന്റെ മന്ത്രിസഭയിലുള്ളവരെല്ലാം പ്രതിപക്ഷ പാര്‍ട്ടിയിലേയ്ക്ക് കൂടു മാറിയതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെയ്ക്കാന്‍ സന്നദ്ധനായത്.

“പാര്‍ലിമെന്റിലെ സമീപകാലത്തുണ്ടായ ചലനങ്ങള്‍ വിലയിരുത്തമ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഒരു മാറ്റം ആവശ്യമാണെന്നാണ്”- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിയും നിലവിലെ പാര്‍ലിമെന്റ് അംഗവുമായ ജൂലിയസ് ചാനാണ് അദ്ദേഹം നേതൃസ്ഥാനം കൈമാറിയത്.