കറാച്ചിയിൽ യാത്രാവിമാനം തകർന്നു വീണു; വിമാനത്തിൽ ഉണ്ടായിരുന്നത് ജീവനക്കാരടക്കം 99 പേർ

പാകിസ്ഥാനിലെ കറാച്ചിയിൽ യാത്രാവിമാനം തർന്ന് വീണു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡിംഗിന് തൊട്ട് മുമ്പ് ജനവാസ കേന്ദ്രത്തിൽ തകര്‍ന്നുവീണത്.

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് അപടകത്തിൽ പെട്ടത്. വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

വിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് കോളനിയിലെ എട്ട് വീടുകള്‍ തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടസ്ഥലത്തു പാകിസ്ഥാൻ സേനയുടെ ദ്രുതപ്രതികരണ സേനയും പാകിസ്ഥാൻ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്