മോദിയുടെ വിമാനം പാകിസ്ഥാന് മുകളിലൂടെ പറക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനത്തിന് പാക് വ്യോമ അതിർത്തിയിലൂടെ പറക്കുന്നതിന് പാകിസ്ഥാൻ സർക്കാർ അംഗീകാരം നൽകി. ജൂൺ 13 മുതൽ 14 വരെ ബിഷ്കെകിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി പാകിസ്ഥാന് മുകളിലൂടെ പറക്കുക. ഇതിനായി അനുവദിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. കിർഗിസ്ഥാനിലാണ് ഷാങ്ഹായ് ക്ളബ് എന്നറിയപ്പെടുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടി നടക്കുന്നത്. ഇവിടെ വച്ച് മോദിയുമായി ചർച്ച നടത്താമെന്ന് നിർദേശം പാകിസ്ഥാൻ മുന്നോട്ട് വച്ചുവെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു.

ഫെബ്രുവരി 26നു നടന്ന ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അവരുടെ വ്യോമാതിർത്തി പൂർണമായും അടച്ചിരുന്നു. അതിനു ശേഷം ആദ്യമായി മോദിയുടെ വിമാനം പറത്തുന്നതിനാണ് വ്യോമാതിർത്തി തുറക്കുന്നത്.