ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82കോടി കടന്നു, മരണം ഏഴ് ലക്ഷത്തോടടുക്കുന്നു; അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുന്നു

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82കോടി കടന്നു. 1,82,26,599 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കോവിഡ് മരണം ഏഴ് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 6.92 ലക്ഷം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്.

കഴിഞ്ഞ ദിവസം ലോകത്ത് തന്നെ ഇന്ത്യയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 52783 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 49038 പേര്‍ക്കും ബ്രസീലില്‍ 24801 പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും മരണം റിപ്പോര്‍ട്ട് ചെയ്തത് മെക്‌സിക്കോയിലാണ് (784). ഇന്ത്യയില്‍ 24മണിക്കൂറിനുള്ളില്‍ 758 മരണം റിപ്പോര്‍ട്ട് ചെയ്തു.

Read more

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 467 മരണവും ബ്രസീലില്‍ 514 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ കോവിഡ് മരണം 1.58 ലക്ഷം പിന്നിട്ടപ്പോള്‍ ബ്രസീലില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. ബ്രസീലില്‍ ഇതുവരെ 94,130 പേര്‍ മരിച്ചു. 38,161 പേരാണ് ഇന്ത്യയില്‍ മരിച്ചത്.