പ്രതിപക്ഷ നേതാവിനെ മന്ത്രിസഭയിലെടുത്ത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമപോസയുടെ മന്ത്രിസഭയില്‍ പ്രതിപക്ഷനേതാവിന് സ്ഥാനം. ഒക്ടോബറില്‍ എത്യോപന്‍ പ്രധാനമന്ത്രിയും, തന്റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കിയിരുന്നു. റുവാണ്ട മന്ത്രിസഭയിലും സ്ത്രീപുരുഷ അനുപാതം തുല്യമാണ്. 28 അംഗ മന്ത്രിസഭയാണ് റാമപോസയുടേത്.

മെയ് 22ന് ശേഷം നെല്‍സണ്‍ മണ്ടേലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ റാമഫോസയെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ 36 അംഗ മന്ത്രിസഭയിലെ അംഗബലം വെട്ടിക്കുറച്ച് 28 ആക്കിയിരുന്നു.

ധനകാര്യമന്ത്രി ടിറ്റോ മ്ബോവേനിയും പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രി പ്രവിന്‍ ഗൊര്‍ധാന്‍ എന്നിവരും മന്ത്രിസഭയില്‍ സ്ഥാനം നില നിര്‍ത്തിയിട്ടുണ്ട്. ഊര്‍ജ്ജകാര്യ മന്ത്രിയും ഏറ്റവും കൂടുതല്‍ കാലം മന്ത്രി പദവി വഹിച്ച ആളുമായ ജെഫ് റാദെബെയ്ക്ക് മന്ത്രിസ്ഥാനം ഒന്നും ലഭിച്ചിട്ടില്ല.

അതേസമയം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഡേവിഡ് മബുസയെയാണ് റാമപോസയുടെ ഡെപ്യൂട്ടിയായി തിരഞ്ഞെടുത്തത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.