തല കറക്കിയുള്ള നൃത്തത്തിനിടെ അടിതെറ്റി വീണിട്ടും പരിപാടി തുടര്‍ന്ന് ഗായിക; വീഡിയോ വൈറല്‍

തല കറക്കിയുള്ള നൃത്തത്തിനിടെ ചുവടുതെറ്റി പുറകിലേക്ക് വീണ ഗായികയ്ക്ക് തലയ്ക്ക് പരിക്കേറ്റു. പ്രശ്ത ഗായിക ഗാബി അമാരന്‍ടോസാണ് തല കറക്കിയുള്ള ഡാന്‍സിനിടെ തലകറങ്ങി വീണത്. ബ്രസീലിലെ പാരയില്‍ നടന്ന ലംബാറ്റീരിയയിലെ ആഘോഷപരിപാടികള്‍ക്കിടയിലായിരുന്നു സംഭവം.വീണ് പരിക്കേറ്റെങ്കിലും വീണ്ടും പരിപാടി തുടരാന്‍ ഗാബി തയ്യാറാകുകയായിരുന്നു.

സ്റ്റേജിലെ ഡി.ജെ ഡസ്‌കില്‍ തലയിടിച്ചു വീണായിരുന്നു ഗാബിയക്ക് പരിക്കേറ്റത്. പിറകിലേക്ക് വീണിട്ടും എഴുന്നേറ്റ്  ഗാബി പാട്ട് തുടര്‍ന്നു. സ്‌റ്റേജില്‍ ചുവടു തെറ്റി വീഴുന്ന വീഡിയോ, ഗായിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോക്ക് നല്ല  പ്രതികരണമാണ് ലഭിക്കുന്നത്.വടക്കന്‍ ബ്രസീലിലെ സംഗീതരൂപമായ ടെക്‌നോബ്രായുടെ അവതരണത്തിലൂടെയാണ് ഗാബി സംഗീത ലോകത്ത് ശ്രദ്ധ നേടുന്നത്.

നാലില്‍ കൂടുതല്‍ സ്റ്റിച്ചുകള്‍ വേണ്ടിവന്നെന്നും ആശുപത്രി വിട്ട് വീട്ടിലെത്തിയിട്ടിലെന്നു വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്ത കുറിപ്പില്‍ ഗായിക പറയുന്നു. മുറിവ് ആഴത്തിലായിരിക്കുമെന്ന് കരുതിയില്ലെന്നും അതേസമയം ആരാധകരെ നിരാശപ്പെടുത്താന്‍ തോന്നിയില്ലെന്നും അവര്‍ പറഞ്ഞു.

Read more

https://www.instagram.com/p/B3iPQhcALeY/?utm_source=ig_web_copy_link