ഇറാനിലെ മുൻനിര ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയത് ഇസ്രായേലിൽ നിർമ്മിച്ച ആയുധത്താൽ 

ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇസ്രായേലിൽ നിർമ്മിച്ചതാണെന്ന് ഇറാനിലെ ഇംഗ്ലീഷ് ഭാഷാ പ്രസ് ടി വി തിങ്കളാഴ്ച അറിയിച്ചു.

“ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെ വധിക്കപ്പെട്ട സ്ഥലത്ത് നിന്ന് ശേഖരിച്ച ആയുധം ഇസ്രായേൽ സൈനിക വ്യവസായത്തിന്റെ ലോഗോയും സവിശേഷതകളും ഉള്ളതാണ്,” പേര് വെളിപ്പെടുത്താത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ച് പ്രസ് ടി വി റിപ്പോർട്ട് ചെയ്തു.

ആരാണ് കൊലപാതകത്തിന്റെ ഉത്തരവാദിയെന്ന് അറിയില്ലെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ മന്ത്രി എലി കോഹൻ തിങ്കളാഴ്ച റേഡിയോ സ്റ്റേഷൻ 103 എഫ്എമ്മിനോട് പറഞ്ഞു.

വെള്ളിയാഴ്ച ടെഹ്‌റാനടുത്ത് ഒരു ദേശീയപാതയിൽ മൊഹ്‌സെൻ ഫക്രിസാദെയുടെ കാറിനുനേരെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. ഇറാന്റെ ആണവായുധ പരീക്ഷണങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിട്ടാണ് മൊഹ്‌സെൻ ഫക്രിസാദെയെ ഇസ്രയേൽ കരുതിയിരുന്നത്.

Read more

വടക്കൻ ടെഹ്‌റാനിലെ ഒരു സെമിത്തേരിയിൽ തിങ്കളാഴ്ച ഇറാൻ ഫക്രിസാദെയുടെ ശവസംസ്കാരം ആരംഭിച്ചതായി സ്റ്റേറ്റ് ടി വി റിപ്പോർട്ട് ചെയ്തു. അതേസമയം ശാസ്ത്രഞ്ജന്റെ കൊലപാതകത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞിട്ടുണ്ട്. ഫക്രിസാദെയുടെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇറാന്റെ ദീർഘകാല ശത്രുവായ ഇസ്രയേലിനെയാണ് ഇറാന്റെ ഭരണാധികാരികൾ കുറ്റപ്പെടുത്തുന്നത്.