ചാരന്‍ തിമിംഗലത്തെ നോര്‍വെ പിടികൂടി

ചാരന്‍ തിമിംഗലത്തെ നോര്‍വെ പിടികൂടി. റഷ്യയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. തിമിംഗലത്തിന് റഷ്യന്‍ നാവികസേന പ്രത്യേക പരിശീലനം നല്‍കിയെന്നാണ് നോര്‍വേയുടെ സംശയമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തിമിംഗലത്തിന് കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണുണ്ടായിരുന്നു. ഈ കടിഞ്ഞാന്‍ റഷ്യന്‍ സൈന്യം ഉപയോഗിക്കുന്നതാണ്.

ഈ കടിഞ്ഞാനില്‍ ക്യാമറ ഘടിപ്പിച്ചിട്ടാണ് ചാരവൃത്തിക്ക് തിമിംഗലത്തെ നിയോഗിച്ചത്. ഈ ക്യാമറയുടെ ഹോള്‍ഡറില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരിലുള്ള ലേബലും കണ്ടെത്തി. അതേസമയം കടിഞ്ഞാണും ക്യാമറയും നോര്‍വേ അധികൃതരുടെ കസ്റ്റഡിയിലാണ്.

തിമിംഗലത്തെ മത്സ്യതൊഴിലാളികാണ് ആദ്യം കണ്ടത്. ഈ തിമിംഗലം ആളുകളുമായി പെട്ടെന്ന് ഇണങ്ങി. പിന്നീട് മീന്‍പിടിത്തക്കാരുടെ ബോട്ടിന് പിന്നാലെ വരികയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.