സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; ഓള്‍ഗ ടോകാര്‍ചുക്കും പീറ്റര്‍ ഹന്‍ഡ്‌കെയും അര്‍ഹരായി

സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018-ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും 2019-ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്‌കെയും അര്‍ഹരായി.

ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്ന് 2018- ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് 2018-ലെയും 2019-ലെയും പുരസ്‌കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.