1000 പേരുടെ മരണ വാർത്ത ഒന്നാം പേജിൽ; അമേരിക്കൻ ദുരന്ത ചിത്രം തുറന്ന് കാട്ടി ന്യൂയോർക്ക് ടൈംസ്

കോവിഡ് 19 സർവ്വനാശം വിതച്ച അമേരിക്കയുടെ ദുരന്ത ചിത്രം തുറന്ന് കാട്ടി ന്യൂയോർക്ക് ടൈംസ്. ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ച 1000 പേരുടെ ചരമവാർത്തയുമായാണ് പ്രസിദ്ധീകരിച്ചത്.

ദുരന്തിന്റെ വ്യാപ്തി അറിയിക്കാനാണ് ഇത്തരത്തിൽ പത്രത്തിന്റെ ഒന്നാം പേജിൽ ആയിരം മരണവാർത്ത നൽകിയതെന്ന് ന്യൂയോർക്ക് ടൈംസ് പ്രതികരിച്ചു.

ഇവിടത്തെ 1,000 പേരുകള്‍ മണസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് പക്ഷേ ഒന്നും കേവലം അക്കങ്ങള്‍ മാത്രമല്ല. – അവര്‍ കുറിച്ചു.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ പേരും വിവരങ്ങളും മാത്രമാണ് വാർത്തയിൽ കൊടുത്തതെന്നു ന്യൂയോർക്ക് ടൈംസ് പറഞ്ഞു.

Read more

രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് അമേരിക്ക. ശനിയാഴ്ച വൈകുന്നേരം വരെ, 97,048 മരണങ്ങളും 16 ലക്ഷം വൈറസ് കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.