'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, കാരണം ഞാനും ക്രിസ്ത്യാനി'; ട്രംപുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഫ്‌ലോറിഡയിലെ ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയിലെത്തിയാണ് നെതന്യാഹു ട്രംപിനെ കണ്ടത്. നാലുവര്‍ഷത്തിനിടെ ഇരുനേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

തന്നെ ജയിപ്പിച്ചാല്‍ അടുത്ത നാലുകൊല്ലത്തേക്ക് വോട്ടുചെയ്യേണ്ടിവരില്ലെന്നും എല്ലാം പ്രശ്നങ്ങളും താന്‍ പരിഹരിക്കുമെന്നും ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ട്രംപ് ഉറപ്പുനല്‍കി. ഫ്‌ളോറിഡയില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, കാരണം ഞാനും ക്രിസ്ത്യാനിയാണെന്നും ട്രംപ് പറഞ്ഞു.

നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും നെതന്യാഹു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. നെതന്യാഹുവിനെ കണ്ടശേഷം ഫ്‌ലോറിഡയില്‍ നടത്തിയ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ കമല ജൂതവിരുദ്ധയാണെന്ന് ട്രംപ് ആരോപിച്ചു. ജൂതരെയും ഇസ്രയേലിനെയും അവര്‍ സ്‌നേഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

കമലയുടെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ് ജൂതനാണ്. ഹമാസുമായി യുദ്ധവിരമാക്കരാറിലെത്താന്‍ കമല നെതന്യാഹുവിനോടാവശ്യപ്പെടുകയും ഗാസയില്‍ പലസ്തീന്‍കാര്‍ അനുഭവിക്കുന്ന ദുരതത്തിനെതിരേ ശബ്ദിക്കാതിരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.