ട്രംപുമായി പ്രണയബന്ധം ; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ

അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന വിരുദ്ധവും, വ്യക്തിപരമായി അപമാനിക്കലുമാണെന്ന് അംബാസഡര്‍ നിക്കി ഹാലെ.

അമേരിക്കന്‍ എഴുത്തുകാരനായ മൈക്കള്‍ വോള്‍ഫാണ് ട്രംപും നിക്കി ഹാലെയും പ്രണയത്തിലാണെന്നുള്ള ആരോപണം ഉന്നയിച്ചത്.അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഫയര്‍ ആന്‍ഡ് ഫ്യൂരി ഇന്‍സൈഡ് ദ് വൈറ്റഹൗസ് എന്ന പുസ്തകത്തിലാണ് വോള്‍ഫ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വെെറ്റഹൗസില്‍ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള സ്ത്രീയാണ് നിക്കി ഹാലെ. അതിനാല്‍ തന്നെ പ്രസിഡന്റിനെ പിന്തുടര്‍ച്ചാവകാശി അവരായിരിക്കും എന്നാണ് വോള്‍ഫ് തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ എഴുത്തുകാരന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണെന്ന് നിക്കി ഹാലെ പറഞ്ഞു. ആരോപണങ്ങള്‍ സത്യമല്ലെന്നും,ആരോപണം ശിക്ഷയര്‍ഹിക്കുന്നതാണെന്നും, വിദ്വേഷം കൊണ്ട് പറഞ്ഞതാണെന്നും നിക്കി അഭിപ്രായപ്പെട്ടു.

നിക്കി സ്വകാര്യ സമയങ്ങള്‍ കൂടുതലും ട്രംപിനൊപ്പമാണ് ചിലവഴിക്കുന്നതെന്ന വോള്‍ഫിന്റെ ആരോപണത്തെയും നിക്കി എതിര്‍ത്തു. താന്‍ എയര്‍ഫോഴ്‌സിലായിരുന്നപ്പോള്‍ അവിടെ ഒരുപാട് പേരുണ്ടായിരുന്നെന്നും താന്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ പോലും ആളുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നും നിക്കി പറയുന്നു.

Read more

താന്‍ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പ്രസിഡന്റിനോട് സംസാരിക്കാറുണ്ടെന്ന് വോള്‍ഫ് പറയുന്നു.എന്നാല്‍ ഒരിക്കലും തന്റെ ഭാവിയെക്കുറിച്ച് ട്രംപിനോട് സംസാരിക്കാറില്ലായിരുന്നെന്നും അദ്ദേഹത്തോടൊപ്പം താന്‍ തനിച്ചാല്ലായിരുന്നുവെന്നും നിക്കി കൂട്ടിച്ചേര്‍ത്തു.