ഉക്രൈനില്‍ മെഡിക്കല്‍ ക്ലിനിക്കിന് നേരെ മിസൈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു

കിഴക്കന്‍ ഉക്രൈനിയിലെ ഡിനിപ്രോയിലെ മെഡിക്കല്‍ ക്ലിനിക്കിന് നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രയാണ് സംഭവം നടന്നത്.

അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി അറിയിച്ചു. സംഭവം നടന്ന ക്ലിനിക്കിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. മനുഷ്യത്വമില്ലാത്തവരാണ് തങ്ങളെന്ന് റഷ്യന്‍ ഭീകരര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.

അതേസമയം ഒറ്റ രാത്രികൊണ്ട് 17 മിസൈലുകളും 31 ഡ്രോണുകളുമുപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഉക്രൈന്‍ അധികൃതര്‍ പറഞ്ഞു. ഉക്രൈനിന്റെ തലസ്ഥാനമായ കീവിലും ആക്രമണം ഉണ്ടായി. ആക്രമത്തില്‍ ഷോപ്പിങ് മാളുകള്‍ക്കും, നിരലധി വീടുകളും, വാഹനങ്ങളും തകര്‍ന്നു.

Read more

റഷ്യയുടെ തെക്ക് ഭാഗത്ത് വ്യാഴാഴ്ച ഉക്രൈന്‍ റോക്കറ്റും ഡ്രോണും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആക്രമണത്തില്‍ തെക്കന്‍ റഷ്യന്‍ നഗരമായ ക്രാസ്‌നോദറിലെ ഒരു റെസിഡന്‍ഷ്യല്‍ ഓഫീസ് കെട്ടിടത്തിന് നേരെ സ്‌പോടനം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ല. അതേസമയം ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കെട്ടിടം തകര്‍ന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു.