ദുബായ് വേദികളിലെ നിറ സാന്നിധ്യം മഞ്ജുനാഥ് നായിഡു സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ദുബായ് വേദികളിലെ നിറ സാന്നിധ്യമായിരുന്ന ഇന്ത്യന്‍ കൊമേഡിയന്‍ മഞ്ജുനാഥ് നായിഡു ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മുപ്പത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ദുബായ് സിംഗ്‌നേച്ചര്‍ ഹോട്ടലില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചെന്നൈ സ്വദേശിയാണ് ഇദ്ദേഹം. മംഗോ നായിഡു എന്നാണ് അറിയിപ്പെട്ടിരുന്നത്.ഹൃദയാഘാതമാണ് മരണ കാരണം.

മഞ്ജുനാഥിന്റെ പരിപാടി 11.20 ന് ആയിരുന്നു. അദ്ദേഹം വേദിയിലെത്തി 15 മിനിറ്റോളം പരിപാടി അവതരിപ്പിച്ചു. അവതരണത്തിനിടയില്  കിതച്ചുുടങ്ങിയ മഞ്ജുനാഥ് ബെഞ്ചില്‍ ഇരുന്ന് ശ്വാസം എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം കുഴഞ്ഞ് താഴെക്കുവീണു. അഭിനയത്തിന്റെ ഭാഗമാണെന്നാണ് കാണികള്‍ കരുതിയത്.ഏതാനും മിനിറ്റുകള്‍ കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ സ്റ്റേജിലേക്ക് ഓടിയെത്തി. ഉടന്‍ തന്നെ മഞ്ജുനാഥിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് കൊല്ലത്തോളമായി ദുബായിലെ വേദികളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ സ്റ്റാന്റപ്പ് കോമഡി ഷോകള്‍ ഏറെ ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്.