അമേരിക്കയിൽ കൂട്ടക്കൊല; പിറന്നാൾ പാർട്ടിയിൽ നടന്ന വെടിവെയ്പ്പിൽ അക്രമി ഉള്‍പ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു

അമേരിക്കയില്‍ കൂട്ടക്കൊല. കൊളറാഡോയിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെ അക്രമി വെടിവെയ്പ് നടത്തുകയായിരുന്നു. ആറ് പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു.

പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവെയ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ജന്മദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.