ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളിലായി ആറ് മലയാളികള്‍; ബ്രിട്ടീഷ് കപ്പലിന്റെ ക്യാപ്റ്റന്‍ കൊച്ചി സ്വദേശിയെന്ന് സൂചന

ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്-1’ എന്ന ഇറാനിയന്‍ കപ്പലിലും മൂന്നു മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്-1 കമ്പനിയില്‍ ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍ (27) ആണ് ഒരാള്‍. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേര്‍. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മല്‍ ബന്ധുക്കളെ അറിയിച്ചു.
എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലില്‍ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.

An image released by the Iran Students News Agency (ISNA), which is partially funded by the country's Government, claims to show the seized British tanker Stena Impero anchored in southern Iran

അതേസമയം ബ്രിട്ടീഷ്  കപ്പലില്‍ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരുടെ മോചനത്തിനായി ശ്രമിക്കുകയാണെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാര്‍ കപ്പലിലുണ്ട്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലില്‍നിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. കപ്പലിലെ മറ്റു 3 പേര്‍ റഷ്യക്കാരും ഓരോരുത്തര്‍ ലാത്വിയ, ഫിലിപ്പീന്‍സ് സ്വദേശികളുമാണെന്നാണു വിവരം.

The footage showed troops wearing ski masks and carrying machine guns (pictured) rappelling to its deck from a helicopter before capturing the British oil tanker last night

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്.