കമലാ ഹാരിസിന്റെ രാഷ്ട്രീയ ഉയര്‍ച്ച വഴിവിട്ട ബന്ധങ്ങളെ തുടര്‍ന്ന്; വിവാദ പരാമര്‍ശവുമായി ട്രംപ് രംഗത്ത്

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനെതിരെ അശ്ലീല പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. സാന്‍ഫ്രാന്‍സിസ്‌കോ മുന്‍ മേയര്‍ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയതാണ് കമലാ ഹാരിസിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണമായതെന്നാണ് ട്രംപിന്റെ ആരോപണം.

ട്രംപ് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ട്രൂത്ത് സോഷ്യലിലെ യൂസറുടെ പോസ്റ്റ് ട്രംപ് പങ്കുവയ്ക്കുകയായിരുന്നു. കമലാ ഹാരിസ് കാലിഫോര്‍ണിയ സ്‌റ്റേറ്റിന്റെ സ്പീക്കറായിരുന്ന കാലത്ത് സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ ആയിരുന്ന വില്ലി ബ്രൗണുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.

Read more

ഈ ബന്ധമാണ് കമലാ ഹാരിസിന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് കാരണമായതെന്നാണ് പോസ്റ്റിലെ ആരോപണം. കമലാ ഹാരിസിന്റെയും ഹിലരി ക്ലിന്റണിന്റെയും ചിത്രം ഉള്‍പ്പെടെയാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റ്. അതേസമയം 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ട്രംപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.