യു.എസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു 

മുൻ കാലിഫോർണിയ സെനറ്ററായ കമല ദേവി ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി. 56 വയസുകാരിയായ കമല ഹാരിസ് ബുധനാഴ്ച വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു . യുഎസ് കാപ്പിറ്റോളിന് പുറത്ത് ജോ ബൈഡൻ പ്രസിഡന്റായി  സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനോടൊപ്പം ആയിരുന്നു കമലയുടെയും സത്യപ്രതിജ്ഞ.

ഇന്ത്യൻ, ജമൈക്കൻ വംശജയായ കമല ഹാരിസിനെ യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

യുഎസ് വൈസ് പ്രസിഡന്റായ ആദ്യത്തെ കറുത്ത വനിതയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതയുമാണ് കമല ഹാരിസ്.