കമല ഹാരിസ് കാപട്യക്കാരിയും തീവ്ര ഇടതുവാദിയുമെന്ന് ട്രംപ്; ട്രംപിന് അറിയാവുന്ന പണി പരിഹസിക്കൽ മാത്രമെന്ന് ബൈഡൽ

അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ വംശജയും കറുത്തവർഗക്കാരിയുമായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരെ അധിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.

കാപട്യക്കാരിയും തീവ്ര ഇടതുവാദിയുമാണ് കമല ഹാരിസെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും തന്റെ എതിരാളികൾക്കെതിരെ വിവാദപരമായ പ്രസ്താവനകൾ ട്രംപ് നടത്തിയിട്ടുണ്ട്. ഹിലാരിക്കെതിരേയും ട്രംപ് സമാനമായ രീതിയിൽ അധിക്ഷേപം നടത്തിയിട്ടുണ്ട്.

ട്രംപിന്  പണി പരിഹസിക്കൽ മാത്രമാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞു. ഇത് തരംതാണതാണെന്നും ബൈഡൽ ഓർമ്മിപ്പിച്ചു.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജയായ കമല ഹാരിസിന്റെ പേര് നിർദേശിച്ചത്. വംശീയതയ്ക്കെതിരായ മുന്നണിപ്പോരാളിയായ കമല ഹാരിസ് നിലവിൽ കാലിഫോർണിയയിലെ സെനറ്ററാണ്.