ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ശാസ്ത്രീയമായി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല; ട്രംപിനെ തള്ളി അമേരിക്കന്‍ ഡ്രഗ് ഏജന്‍സി 

കോ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കാ​ൻ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ മ​രു​ന്ന് ര​ണ്ടാ​ഴ്ച​യാ​യി  ക​ഴി​ക്കു​ന്നു​ണ്ടന്ന  ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ രൂക്ഷമായ എതിർപ്പുയരുന്നു. യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്ഡി​എ) ആ​ണ് ട്രം​പി​നെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ശാസ്ത്രീയമായി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ഫ്ഡി​എ വ്യക്തമാക്കി. ശ​ാസ്ത്രീ​യ​മാ​യ പി​ൻ​ബ​ല​മി​ല്ലാ​തെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ത​ന്നെ ഇ​ത്ത​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​മ്പോ​ൾ അ​ത് ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാര​ണ ഉ​ണ്ടാ​ക്കു​മെ​ന്നും എ​ഫ്ഡി​എ ചൂ​ണ്ടി​ക്കാ​ട്ടി.

‘ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്നോ കോ​വി​ഡി​നെ​തി​രെ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണെ​ന്നോ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വ​ലി​യ തോ​തി​ലു​ള്ള ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കും ശേ​ഷ​മേ മ​ലേ​റി​യ​യ്ക്ക ന​ൽ​കു​ന്ന ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ന​ൽ​കാ​നാ​കൂ. കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ​യു​ള്ള ഉ​പ​യോ​ഗ​മ​ല്ലെ​ങ്കി​ൽ മാ​ര​ക​മാ​യ സൈ​ഡ് എ​ഫ​ക്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന മ​രു​ന്നാ​ണ് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​നെന്ന് എ​ന്നും എ​ഫ്ഡി​എ ചൂണ്ടിക്കാട്ടുന്നു.

ക​ണ്ണി​നും ഹൃ​ദ​യ​ത്തി​നും മ​റ്റ് അ​വ​യ​വ​ങ്ങ​ൾ​ക്കു​മെ​ല്ലാം പ്ര​ശ്ന​മാ​യേ​ക്കാ​വു​ന്ന ഒ​ന്നാ​ണ് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ എ​ന്നും എ​ഫ്ഡി​എ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേ സമയം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,591,757 ആ​യി. 94,962 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 3,70,076 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. 2,70,099 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.