ട്രംപിന് എതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസ്സായി; ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ യൂട്യൂബിലും വിലക്ക്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്.

ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി. അതേസമയം ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കി.

അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.

ഇതോടെ അമേരിക്കൻ പ്രസിഡന്റുമാരിൽ ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുമ്പ് അമേരിക്കയുടെ 17-ാമത് പ്രസിഡന്റായിരുന്ന ആൻഡ്രൂസ് ജോൺസണും ബിൽ ക്ലിന്റനും ഇംപീച്ച്‌മെന്റിന് വിധേയരായിട്ടുണ്ട്.

Read more

ഇംപീച്ച്മെന്റ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്തമാക്കി. ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ യൂട്യൂബും ട്രംപിന് വിലക്കേര്‍പ്പെടുത്തി.