'രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കുന്നില്ല', വധശിക്ഷ നിര്‍ത്താന്‍ ഉത്തരവിട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍

അമേരിക്കയിലെ കാലിഫോര്‍ണിയില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസണ്‍ വധശിക്ഷ സ്റ്റേ ചെയ്തു. നിരാപരാധിക്ക് വധശിക്ഷ നല്‍കുന്നതിനുള്ള സാധ്യത തന്നെ അസ്വസ്ഥപ്പെടുത്തിയെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസണ്‍ പറയുന്നത്.

2006 മുതല്‍ സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല. നേരത്തെ വധശിക്ഷ നടപ്പാക്കിയ 737 തടവുകാരില്‍ 12 ലധികം പേര്‍ നിരപരാധികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു.

രാത്രിയില്‍ ഉറങ്ങാന്‍ തനിക്കു കഴിഞ്ഞില്ല. കൊല്ലാന്‍ നമുക്ക് അവകാശമുണ്ടോ? ഇല്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു .

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും ഗവര്‍ണര്‍ ഉത്തരവിട്ടുണ്ട്. വധശിക്ഷ നിരോധിക്കാനുള്ള ആവശ്യം വോട്ടര്‍മാര്‍ ആവര്‍ത്തിച്ച് നിരസിക്കുകയാണുണ്ടായത്. 2016ലും വധശിക്ഷ നിര്‍ത്തലാക്കാനുള്ള ഒരു നടപടി പരാജയപ്പെട്ടിരുന്നു.