"ഹൗഡി ഹ്യൂസ്റ്റൺ!": മോദി അമേരിക്കയിൽ; ഇന്ന് മെഗാ ഇവന്റിനെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അമേരിക്കയിലെ ഹ്യൂസ്റ്റണിലെത്തി, ഒരാഴ്ച നീണ്ടുനിൽക്കുന്ന അമേരിക്കൻ പര്യടനത്തിൽ നിരവധി ഉഭയകക്ഷി യോഗങ്ങളിൽ മോദി പങ്കെടുക്കുകയും ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുകയും ചെയ്യും.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി വേദി പങ്കിടുന്ന “ഹൗഡി, മോദി!” പരിപാടി പ്രധാനമന്ത്രി മോദിയുടെ യു.എസ് സന്ദർശനത്തിന്റെ ഒരു പ്രധാന ആകർഷണമാണ്. 50,000 ത്തിലധികം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“ഹൗഡി ഹ്യൂസ്റ്റൺ! ഹ്യൂസ്റ്റണിലെ തെളിച്ചമുള്ള ഉച്ചസമയമാണിത്. ഇന്നും നാളെയും ചലനാത്മകവും ഊർജ്ജസ്വലവുമായ ഈ നഗരത്തിൽ നടക്കാനിരിക്കുന്ന വിപുലമായ പരിപാടികളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു,” പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.