നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ 18 ഇന്ത്യക്കാരും

പതിനെട്ട് ഇന്ത്യക്കാരെ നൈജീരിയൻ തീരത്തിന് സമീപം കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി മേഖലയിലെ സമുദ്രവികസനം നിരീക്ഷിക്കുന്ന ആഗോള ഏജൻസി അറിയിച്ചതായി റിപ്പോർട്ട്. ഹോങ്കോംഗ് ഉടമസ്ഥതയിൽ ഉള്ള കപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്.

ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇന്ത്യൻ അധികൃതർ നൈജീരിയൻ സർക്കാരുമായി ബന്ധപ്പെടുകയും സംഭവത്തിന്റെ വിശദാംശങ്ങൾ ആരായുകയും തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സഹായം അഭ്യർത്ഥിക്കുകയും ചെയ്തതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയതായും കപ്പലിലുണ്ടായിരുന്ന 19 പേരെ തട്ടിക്കൊണ്ടുപോയതായും അതിൽ 18 പേർ ഇന്ത്യക്കാരാണെന്നും കപ്പലുകളുടെ ചലനം നിരീക്ഷിക്കുന്ന എആർ‌എക്സ് മാരിടൈം വെബ്‌സൈറ്റിൽ പറയുന്നു.