കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ വീടിന് മുകളിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു പേർ മരിച്ചു. റെവലൂഷൻ എവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിൻസൺ 44 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലാണ് സംഭവം. പൈലറ്റും നാലു യാത്രക്കാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്.
Read more
കോപ്റ്റർ തകർന്നു വീണപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് ന്യൂപോർട്ട് ബീച്ച് പോലീസ് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.