കോവിഡ് പിടിപ്പെടുന്നത് ദൈവത്തിൻറെ അനുഗ്രഹം കൊണ്ടെന്ന് ട്രംപ്; ട്രംപിന്റെ വാക്സിനിൽ വിശ്വാസമില്ലെന്ന് കമലാ ഹാരിസ്

കോവിഡ് രോ​ഗബാധയേറ്റത് ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ടാണെന്ന് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. രോ​ഗബാധ ദൈവത്തിൽ നിന്നുള്ള അനു​ഗ്രഹമായാണ് കരുതുന്നതെന്നും ഇത് യഥാർത്ഥ ഭാവം മറച്ചു വെച്ചുള്ള അനു​ഗ്രഹമാണെന്നും ട്രംപ് പറയുന്നു.

ഇതേ സമയം കോവിഡ് പ്രതിരോധത്തിൽ വൻപാളിച്ചയാണെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് പറഞ്ഞു. യുഎസ് പ്രസിഡന്‍റിന് കോവിഡ് പിടികൂടിയ സാഹചര്യത്തിൽ അത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് അവർ പറഞ്ഞു.

‌വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ സംവാദത്തിനിടെയിരുന്നു കമല ഹാരിസിന്റെ രൂക്ഷവിമർശനം. ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് ഡെമോക്രാറ്റുകളെന്നും കമല ഹാരിസ് കുറ്റപ്പെടുത്തി.

കോവിഡിന്റെ അപകടസാദ്ധ്യതകൾ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ലെന്നും കോവിഡ് ഭീഷണി തട്ടിപ്പാണെന്ന് പറഞ്ഞ ട്രപിന്റെ പ്രസ്താവന രോ​ഗവ്യാപനത്തിന്റെ ഗൗരവം കുറച്ചെന്നും കമലാ ഹാരിസ് പറഞ്ഞു.

ശാസ്ത്ര ഉപദേശകരുടെ പിന്തുണയില്ലാതെ ട്രംപിന്റെ നിര്‍ബന്ധത്താല്‍ മാത്രം പുറത്തിറങ്ങുന്ന കോവിഡ് വാക്‌സിന്‍ താന്‍ സ്വീകരിക്കുകയില്ലെന്നും അവർ പറഞ്ഞു