ജമ്മു കശ്മീരിലെ പഹല്‍ഗാമുലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി വ്‌ളാദിമിര്‍ പുടിന്‍. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ ഇന്ത്യ പാക്സ്ഥാനുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രധാനമന്ത്രിയെ ഫോണിലൂടെ ബന്ധപ്പെടുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച പുതിന്‍ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പുടിന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വ്‌ളാദിമിര്‍ പുടിന്‍ പ്രധാനമന്ത്രിയെ ഫോണിലൂടെ ബന്ധപ്പെട്ടു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
നിരപരാധികളുടെ ജീവഹാനിയില്‍ പുടിന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തിയെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിക്കുകയായിരുന്നു.
എന്നാല്‍ ചൈനയുടെ കണക്കുകൂട്ടലുകള്‍ക്ക് പ്രഹരം ഏല്‍പ്പിക്കുന്നതാണ് രണ്‍ധീര്‍ ജയ്‌സ്വാളിന്റെ എക്‌സിലെ കുറിപ്പ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതോടെ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്‌ക്കോ ചൈനയ്ക്കോ കഴിയുമെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെയാണ് പുടിന്റെ നിലപാട്.