കോടികളുടെ വായ്പ തട്ടിപ്പ്;​  മെഹുൽ ചോക്സി ഡൊമിനിക്കയിൽ അറസ്റ്റിൽ

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട  വ​ജ്ര വ്യാ​പാ​രി മേ​ഹു​ൽ ചോ​ക്​​സി​ അറസ്റ്റിൽ.  കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന്​ പ്രാദേശിക പോലീസാണ്​ മേ​ഹു​ൽ ചോ​ക്​​സി​യെ അറസ്റ്റ്​ ചെയ്​തത്​.

ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കു വേണ്ടി  ഇന്റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. ചോ​ക്​​സിയ്ക്കെതിരെ ഇന്‍റർപോൾ “യെല്ലോ കോർണർ” നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഡൊമിനിക്കയിൽ നിന്ന്​ മെഹുൽ ചോക്​സിയെ കണ്ടെത്തിയത്​. ഡൊമിനിക്കയിൽ നിന്ന് ഇന്ത്യയ്ക്കു കൈമാറാൻ ധാരണയായി.

അനന്തരവൻ നിരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്.