ഫ്രാൻസിൽ പ്രവാചക​ൻെറ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ തലയറുത്ത് കൊന്നു; അക്രമിയെ പൊലീസ് വധിച്ചു

ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു. പാരീസിൻെറ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ് സെൻറ്​ ഹോണറിനിലെ സ്​കൂളിലാണ്​ സംഭവം. ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അധ്യാപകൻെറ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാചകൻ നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് കൊല്ലപ്പെട്ടതെന്നാണ് വാർതതാ ഏജൻസി റിപ്പോർട്ട്​ ചെയ്​തത്​. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംശയാസ്പദമായ നിലയിൽ ഒരാള്‍ സ്കൂളിനു സമീപം ചുറ്റിത്തിരിയുന്നുണ്ടെന്ന് ഫോണിലൂടെ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ്​ നടത്തിയ തെരച്ചിലിൽ അധ്യാപക​ൻെറ മൃതദേഹം കണ്ടെത്തുകയായിരുന്നു. അക്രമി കത്തിയുമായി പൊലീസിനെ ആക്രമിക്കാൻ തുനിഞ്ഞെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റതായും പൊലീസ്​ പറയുന്നു. ഗുരുതരാവസ്ഥയിലായ പ്രതി പിന്നീട്​ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന വാദത്തി​ൻെറ അടിസ്ഥാനത്തിൽ സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പ്രവാചകൻ നബിയുടെ കാര്‍ട്ടൂൺ വരച്ച ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു സമീപം കത്തിയാക്രമണം നടന്നത് കഴിഞ്ഞ മാസമായിരുന്നു. പ്രവാചക കാർട്ടൂൺ പ്രസിദ്ധീകരിച്ച സംഭവത്തിൽ ​പ്രതിഷേധിച്ച 25-കാരനായ പാക് സ്വദേശിക്കെതിരെ ഷാർളി ഹെബ്​ദോയുടെ ഓഫീസിൽ അതിക്രമിച്ചു കയറുകയും അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടി.വി പ്രൊഡക്ഷൻ കമ്പനിയിലെ ജീവനക്കാരെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്​തിരുന്നു