മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായുള്ള ലൈംഗികബന്ധം കുറ്റകരം; സുപ്രധാന മാറ്റത്തിന് ഒരുങ്ങി ഫ്രാന്‍സ്

മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങി രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രഞ്ച് ഭരണകൂടം. നിലവില്‍ 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ആരുമായും ഫ്രാന്‍സില്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നാണ് നിയമം.

‘ഏതു പ്രായമായാലും നിങ്ങളുടെ പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായി ലൈംഗിക ബന്ധം പാടില്ല. ഇത് പ്രായത്തിന്റെ പ്രശ്നമല്ല. ഇന്‍സെസ്റ്റിനെതിരെ പോരാടുകയാണ് ഞങ്ങള്‍’ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഡ്രിയാന്‍ ടാക്വെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

Adrien Taquet, the secretary of state for children, said the government wanted to criminalise incestuous relationships even if both parties are over 18

രാജ്യത്തെ പത്തില്‍ ഒരാള്‍ പേര്‍ ഇന്‍സെസ്റ്റിന്റെ ഇരകളാണെന്ന് ഈയിടെ ഒരഭിപ്രായ സര്‍വേ കണ്ടെത്തിയിരുന്നു. ഇതില്‍ 78 ശതമാനം പേരും സ്ത്രീകളാണ്. എന്നാല്‍ പത്തു ശതമാനം പേര്‍ മാത്രമാണ് പരാതി നല്‍കാറുള്ളത്. ഇതില്‍ ഒരു ശതമാനം പേര്‍ക്കു മാത്രമേ ശിക്ഷ വിധിച്ചിട്ടുള്ളൂ.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളുടെയും പാത പിന്തുടര്‍ന്ന്, രണ്ടു നൂറ്റാണ്ടിന് ശേഷമാണ് ഫ്രാന്‍സിന്റെ ചരിത്രപരമായ തീരുമാനം. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം, പ്രകൃതിവിരുദ്ധ ഭോഗം തുടങ്ങിയവ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിവാക്കിയത്. ലോകത്ത് ഇരുപതോളം രാഷ്ട്രങ്ങളിലാണ് നിലവില്‍ ഇന്‍സെസ്റ്റ് നിയമവിധേയമായിട്ടുള്ളത്.