ആരാധക ഹൃദയത്തിലേക്ക് ‘കുടിയേറിയവര്‍’ : ഫുട്‌ബോള്‍ മാമാങ്കത്തില്‍ കുടിയേറ്റക്കാരും

Gambinos Ad
ript>

കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റേയും കഥകളാണ് ലോകകപ്പ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ജയിക്കുന്നവന് മാത്രമല്ല, പൊരുതി തോറ്റവനും ഏറെ കഥകള്‍ പറയാനുണ്ടാകും. റഷ്യയില്‍ കാല്‍പന്തുകളിയുടെ മാസ്മരിക തീര്‍ത്ത ചില താരങ്ങള്‍ മറ്റൊരു അതിജീവനത്തിന്റെ ഉണര്‍ത്തുപാട്ടുകളാകുകയാണ്. കുടിയേറ്റക്കാരായും അഭയാര്‍ത്ഥികളായും വന്ന ഇവര്‍ തങ്ങളണിഞ്ഞ ജേഴ്സിയുടെ അഭിമാനമാകുകയാണ്.

Gambinos Ad

* കെയ് ലിയന്‍ എംബപ്പെ

തന്റെ ആരാധ്യ പുരുഷനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ഈ ഫുട്ബോള്‍ മാമാങ്കത്തില്‍ മിന്നും കളി പുറത്തെടുത്ത് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ഫ്രാന്‍സിന്റെ കൗമാര താരം എംബപ്പെ. കളിക്കളത്തിലെ അസാമാന്യ വേഗമാണ് എംബപ്പെയെന്ന പടക്കുതിരയെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. കാമറൂണ്‍ സ്വദേശിയാണ് ഈ യുവതാരത്തിന്റെ പിതാവ്, അമ്മ അള്‍ജീരിയക്കാരിയും.

* റൊമേലു ലുകാക്കു

ഇത്തവണത്തെ ലോകകപ്പിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ബെല്‍ജിയത്തിന്റെ റൊമേലും ലുകാക്കു. ചടുലമായ കാല്‍താളങ്ങളില്‍ കാല്‍പന്തു കളിയെ ആകര്‍ഷകമാക്കുന്ന ലുകാക്കുവിന് ഇത്തവണ നിരവധി ആരാധകരെ നേടാനായിട്ടുണ്ട്. ദാരിദ്ര്യത്തിന്റേയും വര്‍ണവിവേചനത്തിന്റേയും പാതകളെ അതിജീവിച്ച് ലോകത്തിന്റെ പ്രിയതാരമായി മാറിയ ഈ തകര്‍പ്പന്‍ സ്‌ട്രൈക്കര്‍ ജനിച്ചത് ബെല്‍ജിയത്തില്‍ തന്നെയാണ്. പക്ഷേ ലുക്കാക്കുവിന്റെ പിതാവ് കോംഗോ സ്വദേശിയാണ്.

 

*ആന്റോയിന്‍ ഗ്രീസ്മാന്‍

കരുത്തുറ്റ സ്‌ട്രൈക്കര്‍മാരാണ് ഫ്രാന്‍സിന്റെ സമ്പാദ്യം. മധ്യനിരയില്‍ കളിക്കാരെ സംയോജിപ്പിച്ച് മുന്നേറ്റ നിരയ്ക്ക് പന്തെത്തിച്ചുകൊടുക്കുന്ന നല്ല സപ്ലൈയറും സ്‌കോറിംഗ് പാടവവുമുള്ള താരമാണ് ആന്റോയിന്‍ ഗ്രീസ്മാന്‍. ജര്‍മന്‍കാരനാണ് ഗ്രീസ്മാന്റെ പിതാവ്. പോര്‍ച്ചുഗല്‍ സ്വദേശിയാണ് മാതാവ്.

 

*സാമുവല്‍ ഉംറ്റിറ്റി

ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ വിജയനായകനായ താരമാണ് സാമുവേല്‍ ഉംറ്റിറ്റി.ഈ പ്രതിരോധ ഭടന്‍റെ ഹെഡറാണ് ബല്‍ജിയത്തിന്റെ ഗോള്‍വല കുലുക്കി ലോകകപ്പ് ഫൈനലിലേക്ക് ഫ്രാന്‍സിന് വഴിയൊരുക്കിയത്. ബാഴ്‌സലോണയുടെ വന്‍മതിലെന്നറിയപ്പെടുന്ന ഉംറ്റിറ്റി കാമറൂണില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയ കുടുംബത്തില്‍പെട്ടയാളാണ്.

*ലൂക്കാ മോഡ്രിച്ച്

ക്രൊയേഷ്യയുടെ എഞ്ചിനാണ് ലൂക്കാ  മോഡ്രിച്ച് എന്ന മധ്യനിരക്കാരന്‍+. യുഗോസ്ലോവിയയില്‍ ജനിച്ച മോഡ്രികും കുടുംബവും ക്രൊയേഷ്യന്‍ സ്വതന്ത്ര യുദ്ധത്തിന്‍ ഭാഗമായാണ് അഭയാര്‍ത്ഥികളാക്കപ്പെടുന്നത്.

* മാരിയോ ഫെര്‍ണാണ്ടസ്

റഷ്യന്‍ താരമായ മാരിയോ ഫെര്‍ണാണ്ടസ് ബ്രസീലിലാണ് ജനിച്ചത്.